കോവിഡ് 19; സി.പിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിരോധ  ബോധവൽക്കരണവും, മാസ്‌ക് വിതരണവും

കോവിഡ് 19; സി.പിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിരോധ  ബോധവൽക്കരണവും, മാസ്‌ക് വിതരണവും
കോവിഡ് 19; സി.പിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിരോധ  ബോധവൽക്കരണവും, മാസ്‌ക് വിതരണവും

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311 

അങ്കമാലി: മാമ്പ്ര ചെട്ടിക്കുന്ന് മേഖലയിലുള്ള വീടുകളിൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണവും മാസ്‌ക് വിതരണവും നടത്തി. 700-ഓളം മാസ്‌കകളാണ് വീടുകളിൽ എത്തി വിതരണം ചെയ്തത്. ഓരോ വ്യക്തിയും രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടതായ സാമൂഹിക അകല പാലിക്കുന്നതിന്റെയും വ്യക്തി ശുചീകരണത്തിന്റെയും ആവശ്യകത പ്രവർത്തകർ ഓരോ വീടുകളിലും എത്തിബോധവൽക്കരണം നടത്തുകയുണ്ടായി.

കോവിഡ് പ്രതിരോധ വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് സി.പി.എം അന്നമനട ലോക്കൽ സിക്രട്ടറി പ്രവീൺ ചന്ദ്രൻ നേതൃത്വം നൽകി. ബ്രാഞ്ച് സെക്രട്ടറിമാരായ എ.എ സന്തോഷ്, അമീർ, ലോക്കൽ കമ്മറ്റി അംഗം ടി.സി സുബ്രൻ, വിശ്വംഭരൻ, സി.എ ഉണ്ണി, സി.കെ, ബിജു, ഷൺമുഖൻ, ഗോപി, അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.